ADVERTISEMENT

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു മേൽനോട്ടവുമായി ബന്ധപ്പെട്ടതാണു ഭരണഘടനയുടെ 324–ാം വകുപ്പ്. ഇതിനു തുടർച്ചയായി തിരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കുന്നതിന് 324എ എന്നൊരു പുതിയ വകുപ്പു കൊണ്ടുവരണം.

∙ ഒറ്റ വോട്ടർപട്ടികയും ഒറ്റ തിരിച്ചറിയൽ കാർഡും പ്രാബല്യത്തിലാക്കാനും ഭേദഗതി (325–ാം വകുപ്പിൽ) വേണം.

∙ തദ്ദേശ സ്ഥാപനങ്ങളിലേക്കും മുനിസിപ്പാലിറ്റികളിലേക്കുമായി സംസ്ഥാന തലത്തിൽ തയാറാക്കുന്ന വോട്ടർ പട്ടികയ്ക്ക് അടക്കം ഇതു പകരമാകുംവിധം വേണം ഭേദഗതി.

∙ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് സംസ്ഥാനങ്ങളുടെ അധികാര പരിധിയിലാണ്. ഭേദഗതിക്കു സംസ്ഥാനങ്ങളുടെ അനുമതി വേണം.

∙ ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭേദഗതികൾക്കു സംസ്ഥാനത്തിന്റെ അനുമതി തേടേണ്ടതില്ല.

∙ പാർലമെന്റിന്റെ കാലാവധി സംബന്ധിച്ച 83–ാം വകുപ്പ്, നിയമസഭാ കാലാവധി സംബന്ധിച്ച 172–ാം വകുപ്പ് എന്നിവ ഭേദഗതി ചെയ്യാൻ ബിൽ പാർലമെന്റിൽ അവതരിപ്പിക്കണം. ഈ ഭേദഗതികൾക്കും സംസ്ഥാനങ്ങളുടെ അനുമതി വേണ്ട.

ഒറ്റത്തിരഞ്ഞെടുപ്പിനുള്ള സാധ്യത ഇങ്ങനെ

2024 ജൂൺ: 18–ാം ലോക്സഭ പ്രാബല്യത്തിൽ വരും.

2026 മേയ് 23: കേരളത്തിലെ നിയമസഭയുടെ കാലാവധി തീരും, പുതിയ സർക്കാർ വരും.

2029 മേയ്: 18–ാം ലോക്സഭയുടെ കാലാവധി തീരും, ഇതോടൊപ്പം കേരളത്തിലേതടക്കം മുഴുവൻ നിയമസഭകളും പിരിച്ചുവിടും.

2029 മേയ്: രാജ്യത്താകെ ഒന്നിച്ചു പൊതുതിരഞ്ഞെടുപ്പ്.

2029 സെപ്റ്റംബർ: രാജ്യത്താകെ തദ്ദേശ, മുനിസിപ്പൽ തിരഞ്ഞെടുപ്പ്

2034: രാജ്യത്താകെ ഒന്നിച്ചു തിരഞ്ഞെടുപ്പ്.

(ഇതിനിടയ്ക്ക് ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത തൂക്കുസഭയോ, സർക്കാർ വീഴുന്ന സാഹചര്യമോ ഉണ്ടായാൽ ശേഷിക്കുന്ന കാലത്തേക്കു മാത്രം തിരഞ്ഞെടുപ്പ്)

English Summary:

One Nation, One Election: constitutional amendment will be required in 3 sections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com