ADVERTISEMENT

ബെംഗളൂരു∙ കോൺഗ്രസ് അധികാരത്തിലെത്തിയാൽ പട്ടിക ജാതി, വർഗ, മറ്റു പിന്നാക്ക വിഭാഗങ്ങളുടെ സംവരണം 50 ശതമാനത്തിൽ നിന്ന് ഉയർത്താൻ ഭരണഘടന ഭേദഗതി കൊണ്ടുവരുമെന്നത് ഉൾപ്പെടെ 10 പദ്ധതികൾ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ബെംഗളൂരുവിൽ പ്രഖ്യാപിച്ചു. മറ്റുവാഗ്ദാനങ്ങൾ:

ശ്രമിക് ന്യായ് ഗ്യാരന്റി 

(തൊഴിലാളി ക്ഷേമം)

∙ മരുന്ന്, ചികിത്സ, പരിശോധന, പുനരധിവാസം, സാന്ത്വന ചികിത്സ, ശസ്ത്രക്രിയ എന്നിവ സൗജന്യമാക്കാൻ ആരോഗ്യ അവകാശ നിയമം.

∙ ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ കുറഞ്ഞ പ്രതിദിന വേതനം 400 രൂപയാക്കും.

∙ നഗരമേഖലകളിൽ തൊഴിൽ ഉറപ്പാക്കാൻ പ്രത്യേക നിയമം. കാലാവസ്ഥാ വ്യതിയാന പ്രതിരോധം, സാമൂഹിക സേവനം, അടിസ്ഥാന സൗകര്യവികസനം എന്നീ മേഖലകളിലാകും ജോലികൾ.

∙ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും ആരോഗ്യ, അപകട ഇൻഷുറൻസ് ഉൾപ്പെടെ സമഗ്ര സാമൂഹിക സുരക്ഷ.

∙  മോദി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ചട്ടങ്ങൾ പുനഃപരിശോധിക്കും. തൊഴിൽ നിയമം ശക്തമാക്കാൻ ഭേദഗതി കൊണ്ടുവരും. സർക്കാർ മേഖലയിൽ സ്ഥിര നിയമനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കരാർ തൊഴിലാളികളുടെ എണ്ണം കുറയ്ക്കും.

ഹിസേദാരി ന്യായ് ഗ്യാരന്റി (സാമൂഹിക നീതി)

∙ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരുടെ പ്രാതിനിധ്യം ഭരണസ്ഥാപനങ്ങളിൽ ഉൾപ്പെടെ ഉയർത്താൻ ജാതി സെൻസസ് നടത്തും.‌

∙ പട്ടിക വിഭാഗങ്ങൾക്ക് ജനസംഖ്യയ്ക്കു അനുസരിച്ച് ബജറ്റ് വിഹിതം അനുവദിക്കുന്ന നയം പുനഃസ്ഥാപിക്കും. 1970ൽ ഇന്ദിരാഗാന്ധി സർക്കാർ കൊണ്ടുവന്ന നയം 2014ൽ മോദി സർക്കാർ റദ്ദാക്കുകയായിരുന്നു.

∙ ആദിവാസികളുടെ വനഭൂമി അവകാശങ്ങൾക്കു സംരക്ഷണം നൽകും. അധികാരത്തിലേറി ഒരു വർഷത്തിനകം ഇതുമായി ബന്ധപ്പെട്ട കേസുകൾ തീർപ്പാക്കും. നേരത്തേ തള്ളിയ കേസുകൾ 6 മാസത്തിനകം പുനരവലോകനം ചെയ്യും. വനഉൽപന്നങ്ങൾക്കു മിനിമം താങ്ങുവില ഉറപ്പാക്കും.

∙ ആദിവാസികളുടെ സ്വയംഭരണ, പരമ്പരാഗത, സാംസ്കാരിക അവകാശങ്ങൾ സംരക്ഷിക്കും.

English Summary:

Congress President Mallikarjun Kharge announced ten promises in Bengaluru on loksabha elections 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com