ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയിൽ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ വർധിക്കുകയാണെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ആരോപിച്ചു. ജനുവരി മുതൽ മാർച്ച് 15 വരെ വിവിധ സ്ഥലങ്ങളിലായി ക്രൈസ്തവർക്കും സ്ഥാപനങ്ങൾക്കുമെതിരെ 161 അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. 

ഛത്തീസ്ഗഡിലാണ് കൂടുതൽ അക്രമങ്ങൾ നടന്നത്. കഴിഞ്ഞ 15ന് ഉള്ളിൽ 47 അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ക്രൈസ്തവ ആചാരപ്രകാരം മരണാനന്തര ചടങ്ങുകൾ നടത്താൻ പോലും ഇവിടെ പല സ്ഥലത്തും അനുവദിക്കുന്നില്ല.

ഉത്തർപ്രദേശിൽ നിന്ന് 3 മാസത്തിനിടെ 36 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മതപരിവർത്തനം ആരോപിച്ചു വ്യാജകേസുകൾ ചുമത്തി പൊലീസ് വിശ്വാസികളെ പീഡിപ്പിക്കുകയാണെന്നും യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പ്രസ്താവനയിൽ പറഞ്ഞു. 

English Summary:

Attack against Christians in two and half months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com