വിശ്രമം അനുവദിച്ചില്ല; എയർ ഇന്ത്യയ്ക്ക് 80 ലക്ഷം രൂപ പിഴ
Mail This Article
×
ന്യൂഡൽഹി ∙ പൈലറ്റുമാർക്കും കാബിൻ ക്രൂവിനും ആവശ്യത്തിനു വിശ്രമസമയം അനുവദിക്കാത്തതിന് എയർ ഇന്ത്യയ്ക്കു മേൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) 80 ലക്ഷം രൂപ പിഴ ചുമത്തി. വിമാന കമ്പനിയിൽ ജനുവരിയിൽ നടത്തിയ മിന്നൽ പരിശോധനയുടെ അടിസ്ഥാനത്തിലാണിത്. 60 വയസ്സിനു മുകളിലുള്ള 2 പൈലറ്റുമാരെ ഒരേ വിമാനത്തിൽ നിയോഗിച്ചതും വീഴ്ചയായി ഡിജിസിഎ കണ്ടെത്തി.
English Summary:
No rest allowed; Air India fined eighty lakh
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.