അറസ്റ്റിന് കാരണം നൽകിയേ തീരൂ; ഹർജി തള്ളി
Mail This Article
×
ന്യൂഡൽഹി ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റിനുള്ള കാരണങ്ങൾ പ്രതിക്കു രേഖാമൂലം നൽകിയിരിക്കണമെന്ന വിധിക്കെതിരായ (പങ്കജ് ബൻസൽ കേസ്) പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. ഉത്തരവിൽ പിഴവുകളില്ലെന്നു ജഡ്ജിമാരായ എ.എസ്.ബൊപ്പണ്ണ, പി.വി.സഞ്ജയ് കുമാർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കൽ നിയമം (പിഎംഎൽഎ) ചൂണ്ടിക്കാട്ടി തന്നിഷ്ടപ്രകാരം ഇ.ഡിക്ക് ആളെ അറസ്റ്റ് ചെയ്യാനാകില്ലെന്നും നീതിപൂർവകമായ നടപടിയാണ് ഉണ്ടാകേണ്ടെന്നും ഒക്ടോബറിലെ വിധിയിൽ കോടതി വ്യക്തമാക്കിയിരുന്നു. ഇ.ഡിയുടെ അറസ്റ്റ് നടപടിക്കെതിരെ റിയൽ എസ്റ്റേറ്റ് ഉടമകളായ പങ്കജ് ബൻസലിന്റെയും ബസന്ത് ബൻസലിന്റെയും ഹർജികളിലായിരുന്നു അത്.
English Summary:
Must give reason for arrest; Supreme Court rejects petition
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.