ADVERTISEMENT

ചെന്നൈ ∙ തിരഞ്ഞെടുപ്പു ദിവസം ശമ്പളത്തോടുകൂടി അവധി ലഭിച്ചവരോടു വോട്ട് ചെയ്തതിന്റെ രേഖ ആവശ്യപ്പെടാനാകില്ലെന്നു മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ഒരാളെ വോട്ട് ചെയ്യാൻ എങ്ങനെ നിർബന്ധിക്കുമെന്നും ചോദിച്ചു. തിരഞ്ഞെടുപ്പു ദിവസം ശമ്പളത്തോടെ അവധി ലഭിക്കാൻ വോട്ട് ചെയ്തതിന്റെ തെളിവ് നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് തൂത്തുക്കുടി സ്വദേശി നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ നിരീക്ഷണം.

ജോലിയുടെ പേരിൽ ആർക്കും വോട്ടവകാശം നഷ്ടപ്പെടാതിരിക്കാനാണു ശമ്പളത്തോടെ അവധി അനുവദിക്കണമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവിട്ടിട്ടുള്ളത്. ഒരാൾ വോട്ട് ചെയ്യാതെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അയാൾക്കു മാത്രമായി സ്വകാര്യ കമ്പനി തുറന്നുപ്രവർത്തിക്കുമോയെന്നു ചീഫ് ജസ്റ്റിസ് ഗംഗാപുർവാല, ജസ്റ്റിസ് ഭരത ചക്രവർത്തി എന്നിവർ ചോദിച്ചു.

English Summary:

Voted proof not questionable says Madras High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com