ADVERTISEMENT

ന്യൂഡൽഹി ∙ വൻകിട കമ്പനികളിൽനിന്ന് ഇലക്ടറൽ ബോണ്ട് വഴി കോടികൾ കൈപ്പറ്റിയ ബിജെപി, പ്രത്യുപകാരമായി കേന്ദ്ര സർക്കാരിന്റെ കരാറുകൾ അനുവദിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു. 38 കമ്പനികളിൽനിന്ന് 2004 കോടി രൂപ ലഭിച്ച ബിജെപി 3.84 ലക്ഷം കോടി രൂപയുടെ 179 കരാറുകൾ അവർക്കു നൽകിയെന്നും ഇതേക്കുറിച്ച് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്നും എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു. 

അധികാരത്തിലെത്തിയാൽ ഇന്ത്യാസഖ്യം അന്വേഷണത്തിന് ഉത്തരവിടും. സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എന്നിവയുടെ റെയ്ഡിനു പിന്നാലെ വിവിധ കമ്പനികളിൽനിന്നായി 1853 കോടി രൂപ ബിജെപിക്ക് ഇലക്ടറൽ ബോണ്ട് വഴി സംഭാവന ലഭിച്ചെന്നും അദ്ദേഹം ആരോപിച്ചു.

സമരം ഏറ്റെടുത്ത് ഇന്ത്യാസഖ്യം; ഒപ്പം മമതയും 

ന്യൂഡൽഹി ∙ അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിനെതിരെ ഈ മാസമവസാനം ഡൽഹിയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ ഇന്ത്യാസഖ്യത്തിന്റെ ആലോചന. നേതാക്കൾ പ്രാഥമികചർച്ച നടത്തി.  

ബംഗാളിലെ സീറ്റ് വിഭജനത്തിന്റെ പേരിൽ സഖ്യവുമായി ഇടഞ്ഞ തൃണമൂലും പ്രതിഷേധത്തിന്റെ ഭാഗമാകും. അറസ്റ്റിനെതിരെ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച സഖ്യ നേതാക്കൾക്കൊപ്പം തൃണമൂലും ചേർന്നിരുന്നു. 

English Summary:

Congress alleged BJP received crores from companies through electoral bonds and awarded central government contracts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com