ADVERTISEMENT

ചെന്നൈ ∙ വിഷം ഉള്ളിൽ ചെന്നു ചികിത്സയിലായിരുന്ന എംഡിഎംകെ നേതാവും ഈറോഡ് എംപിയുമായ എ.ഗണേശ മൂർത്തി (77) അന്തരിച്ചു. സംസ്കാരം നടത്തി. ഒരുതവണ എംഎൽഎയും രണ്ടുതവണ എംപിയുമായ ഗണേശ മൂർത്തി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു വിജയിച്ചത്.

ഇത്തവണയും സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിൽ പ്രചാരണം തുടങ്ങിയെങ്കിലും എംഡിഎംകെയ്ക്ക് ഇത്തവണ ലഭിച്ച ഏക സീറ്റായ തിരുച്ചിറപ്പള്ളിയിൽ പാർട്ടി നേതാവ് വൈകോയുടെ മകൻ ദുരൈ വൈകോയെയാണ് സ്ഥാനാർഥിയാക്കിയത്. മുതിർന്ന നേതാവും പാർട്ടി സംസ്ഥാന ട്രഷററും ആയിട്ടും കൂടിയാലോചന പോലും നടത്താതെ സീറ്റ് നിഷേധിച്ചതിൽ കടുത്ത വിഷാദത്തിലായിരുന്നു.

‌ഞായറാഴ്ച വിഷം ഉള്ളിൽ ചെന്ന നിലയിൽ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ അദ്ദേഹത്തെ ആദ്യം ഈറോഡിലെ ആശുപത്രിയിലും തുടർന്നു കോയമ്പത്തൂരിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ രാവിലെയോടെ അന്ത്യം സംഭവിച്ചു. 

സീറ്റു ലഭിക്കാത്തതുകൊണ്ട് ഗണേശ മൂർത്തി ജീവനൊടുക്കിയെന്ന നിഗമനം തെറ്റാണെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാൻ ആലോചിച്ചിരുന്നെന്നും വൈകോ പറഞ്ഞു. പരേതയായ ബാലാമണിയാണു ഭാര്യ. മക്കൾ തമിഴ് പ്രിയ, കബിലൻ.

English Summary:

Erode MP A Ganeshamurthi who consumed poison over denial of ticket dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com