ഇന്ത്യക്കാരെ അധിക്ഷേപിച്ച് കാർട്ടൂൺ; വിവാദം
Mail This Article
വാഷിങ്ടൻ ∙ യുഎസിലെ മേരിലാൻഡിലുള്ള ബാൾട്ടിമോറിൽ പാലം ഇടിച്ചു തകർത്ത കപ്പലിലെ ഇന്ത്യൻ ജീവനക്കാരെ വംശീയമായി അധിക്ഷേപിക്കുന്ന കാർട്ടൂണിനെതിരെ വൻ പ്രതിഷേധം. യുഎസിലെ വെബ്കോമിക്കായ ഫോക്സ്ഫഡ് കോമിക്സാണ് പാലം ദുരന്തം സംബന്ധിച്ച് ‘എക്സി’ൽ വംശീയ പരിഹാസം നിറഞ്ഞ കാർട്ടൂൺ പോസ്റ്റ് ചെയ്തത്. വൈദ്യുതി നിലച്ച് നിയന്ത്രണം വിട്ട കപ്പലിനുള്ളിൽ പേടിച്ചു നിലവിളിക്കുന്ന, ലങ്കോട്ടി മാത്രം ധരിച്ച ഏതാനും പേരെയാണ് ഇന്ത്യക്കാരായി ചിത്രീകരിച്ചിരിക്കുന്നത്. ചിലർക്ക് സിഖ് തലപ്പാവുമുണ്ട്.
അപകടസാധ്യത മനസ്സിലാക്കിയ ഉടൻ ഇന്ത്യൻ ജീവനക്കാർ അധികൃതർക്കു സന്ദേശമയച്ചതുൾപ്പെടെ, ദുരന്തവ്യാപ്തി കുറയ്ക്കാൻ സഹായിച്ച കാര്യങ്ങൾ മേരിലാൻഡ് ഗവർണർ എടുത്തു പറഞ്ഞത് മറുപടിയായി കുറിച്ചാണ് പലരും കാർട്ടൂണിനോടു പ്രതികരിച്ചത്. ദുരന്തം നടക്കുമ്പോൾ അമേരിക്കക്കാരനായ പൈലറ്റാണ് കപ്പൽ നിയന്ത്രിച്ചിരുന്നതെന്ന കാര്യവും ചിലർ ഓർമിപ്പിച്ചു.