ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തുല്യ അവസരം ഉറപ്പാക്കണമെന്ന് ഇന്ത്യാസഖ്യം തിരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടു. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണു തിരഞ്ഞെടുപ്പു കമ്മിഷനോടുള്ള 5 ആവശ്യങ്ങൾ അവതരിപ്പിച്ചത്. ബിജെപി ജനാധിപത്യവിരുദ്ധമായ തടസ്സങ്ങൾ സൃഷ്ടിക്കുന്നുവെന്നും പോരാടാനും വിജയിക്കാനും ജനാധിപത്യം സംരക്ഷിക്കാനും പ്രതിപക്ഷസഖ്യം പ്രതിജ്ഞാബദ്ധരാണെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

ആവശ്യങ്ങൾ ഇവ

1.എല്ലാ പാർട്ടികൾക്കും തുല്യമായ അവസരം ഉറപ്പാക്കണം.

2.പ്രതിപക്ഷ പാർട്ടികൾക്കെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ, ആദായനികുതി വകുപ്പ് എന്നീ കേന്ദ്ര ഏജൻസികളുടെ നടപടികൾ അവസാനിപ്പിക്കണം.

3.അരവിന്ദ് കേജ്‌രിവാൾ, ഹേമന്ത് സോറൻ എന്നിവരെ ഉടൻ കസ്റ്റഡിയിൽനിന്നു വിടണം.

4.പ്രതിപക്ഷ പാർട്ടികളെ സാമ്പത്തികമായി ഞെരുക്കാനുള്ള നടപടി അവസാനിപ്പിക്കണം.

5.തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ രൂപത്തിൽ ബിജെപി നടത്തുന്ന കള്ളപ്പണം വെളുപ്പിക്കലും കൊള്ളയടിക്കലും അന്വേഷിക്കാൻ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണസംഘം രൂപീകരിക്കണം.

English Summary:

Opposition with five demands before Election Commission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com