ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്തെ കാത്തലിക് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) വിദ്യാഭ്യാസ–സാംസ്കാരിക വിഭാഗം മാർഗരേഖ പുറത്തിറക്കി. ഇന്ത്യയിൽ നിലവിലുള്ള സാമൂഹിക–സാംസ്കാരിക–മത–രാഷ്ട്രീയ സാഹചര്യങ്ങൾ മൂലമുള്ള വെല്ലുവിളികൾ നേരിടാനാണിതെന്നു മാർഗരേഖയിൽ പറയുന്നു. ‌

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സൂക്ഷിക്കേണ്ട രേഖകൾ, സാമ്പത്തിക വിനിയോഗം അടക്കമുള്ള വിഷയങ്ങളിൽ ചെക്ക് ലിസ്റ്റ് എന്നിവയും പുറത്തിറക്കി. സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനം മുൻനിർത്തിയാണു മാർഗരേഖയെന്ന് സിബിസിഐ വിദ്യാഭ്യാസ–സാംസ്കാരിക ഓഫിസ് സെക്രട്ടറി ഫാ.മരിയ ചാൾസ് ആന്റണി സാമി പറഞ്ഞു. 

വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവേശനം, പരീക്ഷ, അച്ചടക്ക നടപടികൾ അടക്കം എല്ലാ കാര്യങ്ങളിലും സുതാര്യത ഉറപ്പാക്കണം, എല്ലാ മതാചാരങ്ങളെയും ബഹുമാനിക്കണം, ക്രിസ്ത്യൻ ആചാരങ്ങൾ മറ്റു മതങ്ങളിൽപെട്ട വിദ്യാർഥികൾക്കുമേൽ അടിച്ചേൽപിക്കരുത് തുടങ്ങിയ നിർദേശങ്ങളും ഇതിലുണ്ട്. മാർഗരേഖ അന്തിമമാക്കാൻ ഡൽഹിയിൽ സ്ഥാപന മേധാവികളുടെ യോഗം സിബിസിഐ വിളിച്ചുചേർത്തിരുന്നു. 

English Summary:

CBCI Guidelines for Catholic Educational Institutions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com