നികുതി കുടിശിക: തിരഞ്ഞെടുപ്പുകാലത്ത് നടപടിയുണ്ടാകില്ല; കോൺഗ്രസിന് ആശ്വാസം
Mail This Article
×
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്തു കോൺഗ്രസിനെതിരെ ആദായനികുതി കുടിശികയുടെ പേരിൽ തുടർനടപടിയെടുക്കില്ലെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. 3586 കോടി രൂപ ആവശ്യപ്പെട്ടുള്ള കേന്ദ്ര ആദായനികുതി വകുപ്പിന്റെ നോട്ടിസുകളിൽ ജൂലൈ വരെ നടപടിയെടുക്കില്ലെന്നാണു കേന്ദ്രം അറിയിച്ചത്.
ആദായനികുതി കുടിശികയുമായി ബന്ധപ്പെട്ടു നേരത്തേ ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ കോൺഗ്രസ് നൽകിയ ഹർജി പരിഗണിച്ച ബെഞ്ചിലാണു സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇക്കാര്യം വ്യക്തമാക്കിയത്. തുടർവാദത്തിനായി ഹർജി ജൂലൈ 24നു പരിഗണിക്കും.
English Summary:
Tax arrears: No action during elections; Relief for Congress
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.