ADVERTISEMENT

മുംബൈ∙ സഖ്യനീക്കം പാളിയതിനു പിന്നാലെ ദലിത് നേതാവായ പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡിയും കോൺഗ്രസ് മുന്നണിയായ മഹാ വികാസ് അഘാഡി (എംവിഎ)യും തമ്മിൽ വാക്പോര്. എംവിഎ 5 സീറ്റു വരെ വാഗ്ദാനം ചെയ്തിട്ടും സഖ്യത്തിനു നിൽക്കാതെ പ്രകാശ് സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. 

ഇതോടെ കോൺഗ്രസ്  അകോളയിൽ പ്രകാശിനെതിരെ ഡോ. അഭയ് കാശിനാഥ് പാട്ടീലിനെ  രംഗത്തിറക്കി പ്രായോഗിക നിർദേശങ്ങൾ മുന്നോട്ടു വയ്ക്കാതെ പ്രകാശ് ചർച്ചയുടെ പേരിൽ സമയം കളഞ്ഞെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ.വാതിൽ അടച്ചിട്ടില്ലെന്നും സഖ്യചർച്ചകൾക്ക് ഇപ്പോഴും തയാറാണെന്നും ഉദ്ധവ് പക്ഷത്തെ മുതിർന്ന േനതാവായ സഞ്ജയ് റാവുത്ത് പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 7 സീറ്റുകളിൽ കോൺഗ്രസ്–എൻസിപി സഖ്യം പരാജയപ്പെടാൻ കാരണം അംബേദ്കറും ഉവൈസിയും ചേർന്നുള്ള ദലിത്–ന്യൂനപക്ഷ കൂട്ടുകെട്ടാണ്. 

English Summary:

Congress to suppress Prakash Ambedkar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com