വോട്ടർപട്ടികയിലെ ചെറിയ പിഴവ് തടസ്സമാവില്ല
Mail This Article
ന്യൂഡൽഹി ∙ വോട്ടർ പട്ടികയിലെ സാങ്കേതികപ്പിഴവിന്റെയോ അക്ഷരത്തെറ്റിന്റെയോ പേരിൽ വോട്ടവകാശം നിഷേധിക്കരുതെന്നു സംസ്ഥാന പോളിങ് ഓഫിസർമാർക്കു തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശം നൽകി. തിരിച്ചറിയൽ കാർഡിൽനിന്നു യഥാർഥ വോട്ടറാണെന്നു ബോധ്യപ്പെട്ടാൽ വോട്ടു ചെയ്യാൻ അനുവദിക്കാം.
മറ്റൊരു നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഓഫിസർ നൽകിയ തിരിച്ചറിയൽ കാർഡും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. വോട്ട് ചെയ്യാനെത്തുന്ന ബൂത്തിലെ വോട്ടർപട്ടികയിൽ പേരുണ്ടെങ്കിലാണിത്. വോട്ടർപട്ടികയിലെ ഫോട്ടോയുമായി ഒത്തു ചേരുന്നില്ലെങ്കിൽ കമ്മിഷൻ അംഗീകരിച്ച, ഫോട്ടോയുള്ള ഏതെങ്കിലും തിരിച്ചറിയൽ രേഖ ഹാജരാക്കിയാൽ മതി.
തിരിച്ചറിയൽ രേഖകളായി ഉപയോഗിക്കാവുന്നവ
ആധാർകാർഡ്, തൊഴിലുറപ്പ് പദ്ധതി കാർഡ്, ബാങ്ക്, പോസ്റ്റ്ഓഫിസ് പാസ് ബുക്കുകൾ, തൊഴിൽമന്ത്രാലയം നൽകിയ ആരോഗ്യ ഇൻഷുറൻസ് കാർഡുകൾ, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, എൻപിആർ പ്രകാരം റജിസ്ട്രാർ ജനറൽ നൽകിയ സ്മാർട് കാർഡ്, പാസ്പോർട്ട്, പെൻഷൻ രേഖ, സർക്കാർ സർവീസ് തിരിച്ചറിയൽ കാർഡുകൾ, ഭിന്നശേഷി തിരിച്ചറിയൽ കാർഡ്.