ADVERTISEMENT

ചെന്നൈ ∙ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് മരിച്ചയാൾ ഹെൽമറ്റ് ധരിക്കാത്തതിനാൽ നഷ്ടപരിഹാരത്തുകയിൽ നിന്ന് മദ്രാസ് ഹൈക്കോടതി 13.42 ലക്ഷം രൂപ കുറച്ചു. 89.49 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെങ്കിലും വാഹനം ഓടിച്ചയാളുടെ അശ്രദ്ധ കണക്കിലെടുത്താണു ഡിവിഷൻ ബെഞ്ച് 15 ശതമാനം തുക കുറച്ചത്.

2017ലുണ്ടായ അപകടത്തിൽ മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് ഇൻഷുറൻസ് കമ്പനി നൽകിയ അപ്പീൽ പരിഗണിച്ചാണ് ഉത്തരവ്. 4 പേരടങ്ങുന്ന കുടുംബത്തിന് 76.06 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി ഇൻഷുറൻസ് കമ്പനിയോട് നിർദേശിച്ചു. വിധവയ്ക്ക് 26.06 ലക്ഷം രൂപയും പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് 22 ലക്ഷം രൂപയും പ്രായമായ പിതാവിന് 6 ലക്ഷം രൂപയും നൽകാനാണ് നിർദേശിച്ചിരിക്കുന്നത്.

English Summary:

Failure to wear helmet; Madras High Court cuts compensation by 15 percent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com