ADVERTISEMENT

ന്യൂ‍ഡൽഹി ∙ രാജ്യാന്തര മാധ്യമസ്ഥാപനമായ ബിബിസിയുടെ (ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ) ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ ചുമതല സ്വകാര്യകമ്പനിയെ ഏൽപിക്കാൻ തീരുമാനിച്ചു. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടു ബിബിസി ഓഫിസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി ഒരുവർഷം തികയും മുൻപാണിത്. 

ബിബിസിയിലെ 4 മുൻ ഉദ്യോഗസ്ഥർ ചേർന്നു രൂപീകരിച്ച ‘കലക്ടീവ് ന്യൂസ്റൂം’ എന്ന കമ്പനിക്കായിരിക്കും ഇന്ത്യയിൽ ബിബിസി ഓൺലൈനിന്റെ ഉള്ളടക്കത്തിന്റെ ചുമതല. ഹിന്ദി, ഗുജറാത്തി, മറാഠി, പഞ്ചാബി, തമിഴ്, തെലുങ്ക് ഭാഷകളിലാണു ബിബിസി ഓൺലൈൻ പതിപ്പുള്ളത്. സ്വകാര്യ കമ്പനിയിൽ 26 % ഓഹരിപങ്കാളിത്തം ബിബിസിക്കുണ്ടായിരിക്കും. ഇന്ത്യയിൽ വിദേശസ്ഥാപനങ്ങൾക്കു നിക്ഷേപിക്കാവുന്ന അനുവദനീയപരിധിയുടെ അടിസ്ഥാനത്തിലാണിത്. 

ബിബിസി ആദ്യമായാണ് ഏതെങ്കിലും രാജ്യത്തെ പ്രവർത്തനം സ്വകാര്യകമ്പനിയെ ഏൽപിക്കുന്നത്. യുകെ ആസ്ഥാനമായ ബിബിസി നേരിട്ടാണ് ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഇതുവരെ നിർവഹിച്ചത്. വിദേശകമ്പനിക്ക് ഇന്ത്യയിൽ നടത്താവുന്ന നിക്ഷേപത്തിന്റെ പരിധി ലംഘിച്ചെന്നാരോപിച്ചായിരുന്നു ആദായനികുതി വകുപ്പ് റെയ്ഡ്. 

English Summary:

Private company in charge of BBC in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com