ADVERTISEMENT

ന്യൂഡൽഹി ∙ ഹരിയാനയിലെ ബിജെപി നേതാവും കഴിഞ്ഞ മോദി സർക്കാരിൽ മന്ത്രിയുമായിരുന്ന ബിരേന്ദർ സിങ്, ഭാര്യയും മുൻ എംഎൽഎയുമായ പ്രേംലത എന്നിവർ പാർട്ടി വിട്ടു. ഇവർ ഇന്ന് കോൺഗ്രസിൽ ചേരും. ഇവരുടെ മകനും ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള എംപിയുമായ ബ്രിജേന്ദ്ര സിങ് കഴിഞ്ഞമാസം ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു. ബ്രിജേന്ദ്ര ഹിസാറിൽ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നാണു വിവരം. 

ജിൻഡ് ജില്ലയിലെ ശക്തനായ നേതാവ് പാർട്ടി വിടുന്നത് ബിജെപിക്ക് തിരിച്ചടിയാണ്. ഹരിയാനയിൽ 3 തവണ മന്ത്രിയായിരുന്നു ബിരേന്ദർ. ഹരിയാനയിൽ 4 പതിറ്റാണ്ടോളം കോൺഗ്രസിനൊപ്പമായിരുന്ന അദ്ദേഹം 2014 ലാണു ബിജെപിയിൽ ചേർന്നത്. സംസ്ഥാനത്തെ പാർട്ടി നേതൃത്വവുമായുള്ള തർക്കത്തെത്തുടർന്നാണു മടക്കം. 

അതിനിടെ, അജയ് ചൗട്ടാലയുടെ ജൻനായക് ജനതാ പാർട്ടിയുടെ (ജെജെപി) സംസ്ഥാന പ്രസിഡന്റ് നിഷാൻ സിങ് പാർട്ടിവിട്ടു. അദ്ദേഹവും കോൺഗ്രസിൽ ചേരുമെന്നാണ് സൂചന. പാർട്ടി രൂപീകരിച്ച 2018 മുതൽ പ്രസിഡ‍ന്റാണ് നിഷാൻ സിങ്. ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച ജെജെപി ഇത്തവണ സംസ്ഥാനത്തെ 10 സീറ്റിലും മത്സരിക്കും. സംസ്ഥാനത്ത് കോൺഗ്രസ്– ആംആദ്മി പാർട്ടി സഖ്യം നിലവിലുണ്ട്.  

മത്സരിക്കുന്നില്ലെന്ന് സഞ്ജയ് ദത്ത്

കോൺഗ്രസ് സ്ഥാനാർഥിയായി ഹരിയാനയിലെ കർണാൽ മണ്ഡലത്തിൽ മത്സരിക്കുമെന്ന വാർത്ത ബോളിവുഡ് താരം സഞ്ജയ് ദത്ത് നിഷേധിച്ചു. ബിജെപിയുടെ മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ആണ് കർണാലിലെ സ്ഥാനാർഥി. ഹരിയാനയിലെ യമുനാനഗർ ജില്ലയിലാണ് സഞ്ജയ് ദത്തിന്റെ തറവാട്. 

English Summary:

Former Union Minister Birender Singh To Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com