ADVERTISEMENT

ബെംഗളൂരു ∙ കർണാടകയിലെ ബിജെപി–ജനതാദൾ (എസ്) സഖ്യത്തെ പ്രാദേശിക തലത്തിലെ അനൈക്യം വലയ്ക്കുന്നു. പഴയ മൈസൂരു മേഖലയിലെ ബെംഗളൂരു റൂറൽ, തുമക്കുരു, മണ്ഡ്യ, ഹാസൻ, മൈസൂരു തുടങ്ങിയ മണ്ഡലങ്ങളിൽ ഇരുകക്ഷികളുടെയും പ്രാദേശിക നേതാക്കളും അണികളും ഇപ്പോഴും ഇടഞ്ഞുനിൽക്കുന്നു. ദൾ ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡയുടെ കൊച്ചുമകൻ പ്രജ്വൽ രേവണ്ണ ഹാസനിൽ പത്രിക സമർപ്പിച്ചപ്പോൾ ബിജെപി നേതാക്കൾ അനുഗമിച്ചില്ല.

ബിജെപി മുൻ എംഎൽഎ പ്രീതം ഗൗഡ ഉൾപ്പെടെയുള്ളവർ പ്രചാരണത്തിൽ സജീവമല്ല. തുമക്കുരുവിലെ ബിജെപി സ്ഥാനാർഥി വി.സോമണ്ണയ്ക്കായി പ്രചാരണത്തിനിറങ്ങില്ലെന്നു ദൾ നേതാക്കൾ അറിയിച്ചിട്ടുണ്ട്. ദേവെഗൗഡയുടെ മരുമകൻ ഡോ.സി.എൻ.മഞ്ജുനാഥ ബിജെപി ചിഹ്നത്തിൽ മത്സരിക്കുന്ന ബെംഗളൂരു റൂറലിൽ ഇടഞ്ഞുനിൽക്കുന്ന പ്രാദേശിക ദൾ നേതാക്കൾ കോൺഗ്രസിൽ ചേരുമെന്നു സൂചനയുണ്ട്.

English Summary:

Karnataka BJP - Janata Dal alliance analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com