അംബേദ്കർ ജയന്തി ഇന്ന്; നാടെങ്ങും ആഘോഷം
Mail This Article
×
മുംബൈ ∙ രാജ്യം ഇന്ന് ഭരണഘടനാ ശിൽപി ഡോ.ബി.ആർ.അംബേദ്കറുടെ ജന്മവാർഷികം ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം സംസ്കരിച്ച മുംബൈ ദാദറിലെ സ്മാരകമായ ചൈത്യഭൂമിയിലും ഡോ. അംബേദ്കർ ബുദ്ധമതം സ്വീകരിച്ച നാഗ്പുരിലെ ദീക്ഷഭൂമിയിലും വലിയ തോതിലുളള ആഘോഷ പരിപാടികളുണ്ടാകും.
രാജ്യത്തിന്റെ പല മേഖലകളിലും ആഘോഷപരിപാടികളും സേവനപ്രവർത്തനങ്ങളും അംബേദ്കർ ജയന്തിയോട് അനുബന്ധിച്ചുണ്ട്. ഡോ. അംബേദ്കറുടെ ആശയങ്ങൾ പിന്തുടർന്ന് രാജ്യത്തിന്റെ സമഗ്ര പുരോഗതിക്കായി ഒരുമിച്ചു പ്രവർത്തിക്കാൻ അംബേദ്കർ ജയന്തി ആശംസകൾ നേർന്ന രാഷ്ട്രപതി ദ്രൗപദി മുർമു ആഹ്വാനം ചെയ്തു.
English Summary:
Country celebrating the birth anniversary of Dr. BR Ambedkar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.