ഹെൽമറ്റില്ല, ബൈക്ക് നമ്പറുമില്ല, രാധികയും ശരത്കുമാറും കുടുങ്ങി
Mail This Article
×
ചെന്നൈ ∙ നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ ഹെൽമറ്റില്ലാതെ പ്രചാരണത്തിനിറങ്ങിയ ബിജെപി സ്ഥാനാർഥിയും നടിയുമായ രാധികയും ഭർത്താവ് ശരത്കുമാറും വെട്ടിലായി. ആളുകളെ അടുത്തറിയുക എന്ന പേരിൽ നടത്തിയ നീക്കമാണു തിരിച്ചടിച്ചത്. വിരുദുനഗർ മണ്ഡലത്തിലെ പ്രചാരണത്തിന്റെ ഭാഗമായി രാധിക ഭർത്താവ് ശരത്കുമാറിനൊപ്പം ശിവകാശിയിലെ എഞ്ചാർ, മധുപട്ടി ഗ്രാമങ്ങളിൽ പ്രചാരണത്തിനായി പോയിരുന്നു.
ശരത്കുമാർ ഓടിച്ച ബൈക്കിനു പിന്നിലിരുന്നാണു രാധിക ഇവിടെയെത്തിയത്. താരദമ്പതികൾ ബൈക്കിലെത്തിയതു കണ്ട നാട്ടുകാർ അമ്പരന്നു. വീടുവീടാന്തരം കയറിയിറങ്ങി രാധിക വോട്ടു ചോദിച്ചു. ഇതിനു പിന്നാലെ, പ്രചാരണത്തിന്റെ ചിത്രങ്ങളും വിഡിയോയും പുറത്തു വന്നതോടെയാണു ബൈക്കിന്റെ നമ്പർ പ്ലേറ്റും തലയിൽ ഹെൽമറ്റും കാണാനില്ലല്ലോ എന്ന ചോദ്യം ഉയർന്നത്.
English Summary:
Radhika and Sarathkumar came in a bike without helmet and number for campaign
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.