കർണാടക സർക്കാരിന്റെ പദ്ധതികളെ വിമർശിച്ചു; മാപ്പു പറഞ്ഞ് കുമാരസ്വാമി
Mail This Article
×
ബെംഗളൂരു ∙ കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ ക്ഷേമപദ്ധതികൾ ഗ്രാമീണ സ്ത്രീകളെ വഴിതെറ്റിച്ചെന്ന പ്രസ്താവന വിവാദമായതോടെ ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റും എൻഡിഎ സ്ഥാനാർഥിയുമായ എച്ച്.ഡി. കുമാരസ്വാമി മാപ്പ് പറഞ്ഞു. സർക്കാർ ബസുകളിലെ യാത്രാ സൗജന്യം, കുടുംബനാഥകൾക്ക് 2000 രൂപ ധനസഹായം എന്നീ പദ്ധതികളെയാണു വിമർശിച്ചത്. ഒട്ടേറെ സംഘടനകൾ പ്രതിഷേധിച്ചതിനു പിന്നാലെ വനിതാ കമ്മിഷൻ കാരണം കാണിക്കൽ നോട്ടിസ് അയച്ചു. ക്ഷേമപദ്ധതികളിലെ തട്ടിപ്പ് സ്ത്രീകളെ പറഞ്ഞു മനസ്സിലാക്കാനാണ് ശ്രമിച്ചതെന്നാണു കുമാരസ്വാമിയുടെ വിശദീകരണം.
English Summary:
HD Kumaraswamy apologized for criticizing Karnataka government projects
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.