ADVERTISEMENT

ബെംഗളൂരു∙ കർണാടക ബിജെപിയെ കുടുംബാധിപത്യത്തിൽ  നിന്നു മോചിപ്പിക്കുമെന്ന വാഗ്ദാനവുമായി ശിവമൊഗ്ഗയിലെ സ്വതന്ത്ര സ്ഥാനാർഥിയും ബിജെപി മുൻ സംസ്ഥാന പ്രസിഡന്റുമായ കെ.എസ്. ഈശ്വരപ്പ പ്രകടന പത്രിക പുറത്തിറക്കി. പാർട്ടി ശുദ്ധീകരിക്കുമെന്നും ഹിന്ദുത്വ ആശയങ്ങൾ മുറുകെ പിടിക്കുമെന്നും പത്രികയിൽ വാക്കു നൽകിയിട്ടുണ്ട്. 

മകനു സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് യെഡിയൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്രയ്ക്കെതിരെ ഈശ്വരപ്പ സ്ഥാനാർഥിയായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആവശ്യപ്പെട്ടാലും സ്ഥാനാർഥിത്വത്തിൽനിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ മകളും കന്നഡ സൂപ്പർതാരം ശിവരാജ്കുമാറിന്റെ ഭാര്യയുമായ ഗീതയാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി.

English Summary:

Will free Karnataka BJP from family ruling: K.S. Eshwarappa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com