ADVERTISEMENT

ന്യൂഡൽഹി ∙ പരിതാപകരമായ ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ നടപടിയെടുക്കുന്നില്ലെങ്കിൽ കേഡർ മാറ്റിത്തരണമെന്നാവശ്യപ്പെട്ട് റെയിൽവേയിലെ വനിതാ ലോക്കോ പൈലറ്റുമാർ റെയിൽവേ ബോർഡിനു നിവേദനം നൽകി. ഓൾ ഇന്ത്യ റെയിൽവേമെൻ ഫെഡറേഷന്റെ നേതൃത്വത്തിൽ റെയിൽവേ ബോർഡ് അധ്യക്ഷ ജയവർമ സിൻഹയെ  കണ്ടാണ് ആവശ്യമുന്നയിച്ചത്.

ലോക്കോപൈലറ്റുമാർക്കും എൻജിനീയറിങ്, ഗാർഡ് കാറ്റഗറികളിലുള്ളവർക്കും ഒരിക്കൽ ഗ്രേഡ് മാറാൻ അനുവാദമുണ്ട്.  എൻജിനുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ലെന്നതാണു മുഖ്യ പരാതി.  മാസമുറ സമയത്ത് പാഡുകൾ മാറ്റാനും സൗകര്യമില്ല. രാത്രി വിജനമായ സ്ഥലങ്ങളിൽ വച്ച് എൻജിൻ തകരാറുണ്ടായാൽ പുറത്തിറങ്ങി അറ്റകുറ്റപ്പണി നടത്തണമെന്ന നിബന്ധനയും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. 

English Summary:

Work distress, cadre to be changed; demands women loco pilots

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com