ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ വെല്ലുവിളിച്ച് ഇന്ത്യാസഖ്യത്തിന്റെ മഹാറാലി ഇന്നു ജാർഖണ്ഡിലെ റാഞ്ചിയിൽ നടക്കും. മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി (കോൺഗ്രസ്), അഖിലേഷ് യാദവ് (എസ്പി), ശരദ് പവാർ (എൻസിപി), എം.കെ.സ്റ്റാലിൻ (ഡിഎംകെ), ഉദ്ധവ് താക്കറെ (ശിവസേന) തേജസ്വി യാദവ് (ആർജെഡി), സീതാറാം യച്ചൂരി (സിപിഎം), ഡി.രാജ (സിപിഐ), ദിപാങ്കർ ഭട്ടാചാര്യ (സിപിഐ എംഎൽ), അരവിന്ദ് കേജ്‌രിവാളിന്റെ ഭാര്യ സുനിത (ആം ആദ്മി പാർട്ടി) തുടങ്ങിയവരെ ക്ഷണിച്ചിട്ടുണ്ടെന്നു ജെഎംഎം നേതാക്കൾ അറിയിച്ചു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും (തൃണമൂൽ) ക്ഷണമുണ്ടെങ്കിലും പങ്കെടുത്തേക്കില്ല.  

ജെഎംഎം നേതാവും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെതിരായ പ്രതിഷേധ സംഗമം കൂടിയായി സമ്മേളനം മാറും. മേയ് 13 മുതൽ ജൂൺ 1 വരെ 4 ഘട്ടങ്ങളിലായാണു ജാർഖണ്ഡിൽ തിരഞ്ഞെടുപ്പ്. ഇന്നലെ, യുപിയിലെ അംറോഹയിലെ കോൺഗ്രസ് സ്ഥാനാർഥി ഡാനിഷ് അലിക്കു വേണ്ടി രാഹുൽ ഗാന്ധിയും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ഒരുമിച്ചു പ്രചാരണം നടത്തി. 

English Summary:

India alliance rally in Ranchi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com