എംഎൽഎമാരുടെ നിസ്സഹകരണം കർണാടകയിൽ ബിജെപിക്ക് തലവേദന
Mail This Article
×
ബെംഗളൂരു∙ ബീദറിലെ ബിജെപി സ്ഥാനാർഥിയും കേന്ദ്ര സഹമന്ത്രിയുമായ ഭഗവന്ത് ഖൂബയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് 2 എംഎൽഎമാർ വിട്ടുനിൽക്കുന്നത് പാർട്ടിക്ക് തലവേദനയാകുന്നു. ഖൂബയ്ക്കു വീണ്ടും സീറ്റ് നൽകുന്നതിനെ തുടക്കം മുതൽ എതിർത്ത ശരണു സലഗർ, പ്രഭു ചൗഹാൻ എന്നിവരാണു പ്രചാരണത്തിനിറങ്ങാത്തത്.
അനാരോഗ്യമാണ് ചൗഹാൻ കാരണമായി പറയുന്നതെങ്കിൽ, ആദ്യഘട്ടത്തിൽ ഖുബയെ അനുഗമിച്ച ശരണു സലകർ നിലവിൽ സജീവമല്ല. ബീദർ മണ്ഡല പരിധിയിലെ 8 നിയമസഭാ മണ്ഡലങ്ങളിൽ 5 എണ്ണവും ബിജെപിക്കൊപ്പമാണ്. സംസ്ഥാനമന്ത്രിയും അഖിലേന്ത്യ വീരശൈവ മഹാസഭ സെക്രട്ടറി ജനറലുമായ ഈശ്വർ ഖണ്ഡ്രെയുടെ മകൻ സാഗർ ഖണ്ഡ്രെയാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി. 2019ൽ 116834 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഈശ്വർ ഖണ്ഡ്രെയെ ഖൂബ പരാജയപ്പെടുത്തിയത്.
English Summary:
Non-cooperation of MLAs is headache for BJP in Karnataka
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.