സുപ്രീം കോടതി വിവരങ്ങൾ ഇനി വാട്സാപ്പിലും
Mail This Article
×
ന്യൂഡൽഹി ∙ സുപ്രീം കോടതി നടപടികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇനി വാട്സാപ്പിലും ലഭ്യമാക്കും. കേസ് ലിസ്റ്റ്, ഫയൽ ചെയ്യുന്ന വിവരങ്ങൾ എന്നിവയെല്ലാം അഭിഭാഷകർക്കു വാട്സാപ്പിലൂടെ ലഭ്യമാക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി. 8767687676 എന്നതാണു സുപ്രീം കോടതിയുടെ ഔദ്യോഗിക വാട്സാപ് നമ്പർ. എന്നാൽ, ഇതിലേക്കു സന്ദേശം അയയ്ക്കാനോ വിളിക്കാനോ സാധിക്കില്ല.
അഡ്വക്കറ്റ് ഓൺ റെക്കോർഡ് (എഒആർ) പദവിയിലുള്ളവർ, സുപ്രീം കോടതിയിലെത്തുന്ന ഹർജിക്കാർ എന്നിവർക്കു കേസ് വിശദാംശങ്ങൾ, ഉത്തരവുകൾ തുടങ്ങിയവ വാട്സാപ്പിലൂടെ ലഭിക്കും. ബാർ അസോസിയേഷനിലെ എല്ലാ അംഗങ്ങൾക്കും പ്രതിദിന കേസ് പട്ടിക ലഭ്യമാക്കും. വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ ഉത്തരവുകളും വാട്സാപ്പിൽ ലഭിക്കും.
English Summary:
Supreme Court information now available on WhatsApp
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.