മണിപ്പുരിൽ 2 സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു
Mail This Article
×
കൊൽക്കത്ത ∙ മണിപ്പുരിൽ പോളിങ് പൂർത്തിയായതിനു തൊട്ടുപിന്നാലെ വ്യാപകമായ അക്രമം. ബിഷ്ണുപുരിൽ 2 സിആർപിഎഫ് ജവാന്മാർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. 2 പേർക്കു ഗുരുതരമായി പരുക്കേറ്റു. കാങ്പോക്പിയിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള വെടിവയ്പിൽ മെയ്തെയ് വിഭാഗക്കാരൻ കൊല്ലപ്പെട്ടു.
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടേകാലോടെയാണ് ബിഷ്ണുപുരിൽ മെയ്തെയ്- കുക്കി അതിർത്തിയായ നാരൻസെയ്നയിലെ സിആർപിഎഫ് ഔട്ട്പോസ്റ്റിനു നേരെ ആക്രമണമുണ്ടായത്. ഒരു മണിക്കൂറോളം വെടിവയ്പു നടത്തിയ അക്രമികൾ ബോംബ് എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ എൻ.മുഹമ്മദ് സർക്കാർ, ഹെഡ് കോൺസ്റ്റബിൾ അരൂപ് സൈനി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ത്യ റിസർവ് ബറ്റാലിയന്റെ ക്യാംപിനു തൊട്ടടുത്തുള്ള സിആർപിഎഫ് 128 ബറ്റാലിയന്റെ ഔട്ട്പോസ്റ്റിലാണ് സ്ഫോടനമുണ്ടായത്.
English Summary:
2 CRPF jawans martyred in Manipur
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.