ADVERTISEMENT

മുംബൈ ∙ മറ്റൊരു പ്രധാനമന്ത്രിയും നരേന്ദ്ര മോദിയെപ്പോലെ പദവിക്കു നിരക്കാത്ത രീതിയിൽ സംസാരിച്ചിട്ടില്ലെന്നും എൻഡിഎ 240ൽ കൂടുതൽ സീറ്റ് നേടില്ലെന്നും എൻസിപി അധ്യക്ഷൻ ശരദ് പവാർ അഭിപ്രായപ്പെട്ടു. മോദിക്ക് സമനില െതറ്റിയെന്നും അദ്ദേഹം ആരോപിച്ചു. അലയുന്ന ആത്മാവാണ് ശരദ് പവാറെന്ന വിമർശനത്തിനു മറുപടി പറയുകയായിരുന്നു പവാർ.

കേജ്‌രിവാളിന് എതിരെയുള്ള നടപടിയിലൂടെ പഞ്ചാബിലും ഹരിയാനയിലും ബിജെപി വലിയ വെല്ലുവിളി നേരിടുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ബംഗാളിലും ബിജെപിക്ക് പ്രതീക്ഷ വേണ്ട. മഹാരാഷ്ട്രയിൽ ഇന്ത്യാമുന്നണി മികച്ച പ്രകടനം നടത്തും. രാജ്യത്തുടനീളം ന്യൂനപക്ഷങ്ങൾ ഒറ്റക്കെട്ടായി ബിജെപിക്കെതിരെ വോട്ട് ചെയ്യും: പവാർ പറഞ്ഞു. 

English Summary:

No other Prime Minister has spoken like this says Sharad Pawar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com