ADVERTISEMENT

കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (സിഎസ്ഐആർ) എല്ലാ ലാബുകളിലെയും ജീവനക്കാർക്കും ശാസ്ത്രജ്ഞർക്കും ഇനി തിങ്കളാഴ്ചകളിൽ ഇസ്തിരിയിടാത്ത വസ്ത്രം ധരിച്ചെത്താം. പരിസ്ഥിതി–ഊർജസംരക്ഷണത്തിന്റെ ഭാഗമായാണ് 'ചുളിവ് നല്ലതാണ്' (റിങ്കിൾസ് അഛാ ഹെ) എന്ന ക്യാംപെയ്ൻ ആരംഭിച്ചത്. 

  ഡൽഹി സിഎസ്ഐആർ ആസ്ഥാനത്ത് ജീവനക്കാർ ഇന്നലെ ഇസ്തിരിയിടാത്ത വസ്ത്രം ധരിച്ചാണെത്തിയത്. സിഎസ്ഐആർ ലാബുകളിലെ വൈദ്യുതി ഉപയോഗം 10% കുറയ്ക്കാനും തീരുമാനമെടുത്തു. 30 മിനിറ്റ് സമയം ഇസ്തിരിയിടുന്നത് ഒരു കിലോ കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്നതിനു തുല്യമാണെന്നാണു വിലയിരുത്തൽ. ഇന്ത്യയിൽ പല സ്ഥാപനങ്ങളും കഴിഞ്ഞ വർഷം ഈ പ്രചാരണത്തിനു തുടക്കമിട്ടിരുന്നു.

English Summary:

Employees and scientists of CSIR can now wear unironed clothes on Mondays

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com