ADVERTISEMENT

ന്യൂഡൽഹി ∙ ലൈസൻസിങ് അതോറിറ്റിയുടെ അനുമതിയില്ലാതെ ആയുഷ് മരുന്നുകളുടെ പരസ്യം പ്രസിദ്ധീകരിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി പാടില്ലെന്ന വിഷയത്തിൽ കൃത്യമായ നിലപാട് അറിയിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

റദ്ദാക്കുന്നതുവരെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ചട്ടത്തിലെ 170–ാം വകുപ്പ് പ്രയോഗിക്കരുതെന്ന് ആയുഷ് മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് കത്തയിച്ചിരുന്നു. ദീർഘനാളായിട്ടും വകുപ്പ് റദ്ദാക്കിയതുമില്ല. ഇത് ചോദ്യം ചെയ്ത കോടതി വിശദീകരണം നൽകാനും സർക്കാരിനോട് ആവശ്യപ്പെട്ടു.  എന്നാൽ, വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണ് സംസ്ഥാനങ്ങൾക്ക് ഉത്തരവു നൽകിയതെന്ന് വ്യക്തമാക്കിയ കേന്ദ്രം, സംസ്ഥാന ഡ്രഗ് ലൈസൻസിങ് അതോറിറ്റികൾക്ക് നൽകിയ കത്തിനെ ന്യായീകരിച്ചു.

കോടതിയുടെ വിലക്കു ലംഘിച്ചു ‘പതഞ്ജലി ആയുർവേദ’ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതുമായി ബന്ധപ്പെട്ട കേസിലാണ് ഇത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളെത്തുടർന്നു വിലക്കിയ പതഞ്ജലി ഉൽപന്നങ്ങൾ ഇപ്പോഴും ചില ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണെന്നും ഇതൊഴിവാക്കാൻ എന്തു നടപടിയാണ് സ്വീകരിച്ചതെന്നും ബെഞ്ച് പതഞ്ജലിയോട് ചോദിച്ചു. നടപടി അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ വിശദീകരിക്കാമെന്നു മറുപടി നൽകി.

ലൈസൻസ് റദ്ദാക്കിയ ഒരു ഉൽപന്നവും വിൽക്കാൻ പാടില്ലെന്ന കർശന നിർദേശം ജഡ്ജിമാരായ ഹിമ കോലി, എ.അമാനുല്ല എന്നിവരുടെ ബെഞ്ച് നൽകി. കേസിൽ തുടർന്നും നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന പതഞ്ജലി സ്ഥാപകൻ ബാബ രാംദേവ്, എംഡി ആചാര്യ ബാലകൃഷ്ണ എന്നിവരുടെ അഭ്യർഥനയും കോടതി അംഗീകരിച്ചില്ല. 

English Summary:

Celebrities acting in advertisement also liable: Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com