വോട്ടിങ് യന്ത്രം ചാരമായി; റീപോളിങ് ‘കത്തിക്കയറി’
Mail This Article
×
ഭോപാൽ ∙ വോട്ടിങ് യന്ത്രവുമായി പോയ ബസിനു തീപിടിച്ചു യന്ത്രങ്ങൾ നശിച്ചതിനെത്തുടർന്ന് റീപോളിങ് നടത്തിയ ബൂത്തുകളിൽ വോട്ടെടുപ്പ് ‘കത്തിക്കയറി’. മധ്യപ്രദേശിലെ ബേതുൽ ലോക്സഭാ മണ്ഡലത്തിൽ റീപോളിങ് നടത്തിയ 4 ബൂത്തുകളിൽ വൈകിട്ട് 5 വരെ 71.81% പേരാണു വോട്ട് രേഖപ്പെടുത്തിയത്. അന്തിമകണക്കിൽ പോളിങ് ഇനിയും ഉയരുമെന്ന് അധികൃതർ പറഞ്ഞു. മേയ് 7ന് വോട്ടെടുപ്പിനു ശേഷം യന്ത്രങ്ങളുമായി പോകുമ്പോഴായിരുന്നു സൊനോറ ഗോല ഗ്രാമത്തിൽ വച്ച് ബസിനു തീപിടിച്ചത്. അന്ന് 72.65 ശതമാനമായിരുന്നു പോളിങ്.
English Summary:
Repolling conducted in Madhya Pradesh Betul loksabha constituency
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.