ADVERTISEMENT

കൊൽക്കത്ത ∙ മുസ്‌ലിം പ്രീണനമാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തുന്നതെന്നും മാ, മാട്ടി, മാനുഷ് (അമ്മ, മണ്ണ്, മനുഷ്യൻ) എന്ന മുദ്രാവാക്യത്തിനു പകരം ‘മുല്ല, മദ്രസ, മാഫിയ’ ആണ് നടപ്പിലാക്കുന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചു.

റമസാനിൽ മുസ്‌ലിം ജീവനക്കാർക്ക് അവധി അനുവദിച്ച മമത ദുർഗാ വിസർജൻ ചടങ്ങിന് അനുമതി നൽകിയില്ലെന്നും ഹൂഗ്ലിയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ഷാ പറഞ്ഞു. രാമക്ഷേത്രത്തെ എതിർത്ത മമത റോഹിൻഗ്യ മുസ്‌ലിംകൾ ബംഗാളിൽ പ്രവേശിക്കുന്നത് തടഞ്ഞില്ലെന്നും ആരോപിച്ചു. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് തടയാൻ മമതയ്ക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

English Summary:

Amit shah against mamata banerjee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com