മഹാരാഷ്ട്ര: പ്രതീക്ഷയോടെ ഇന്ത്യാസഖ്യം
Mail This Article
∙ യുപി കഴിഞ്ഞാൽ ഏറ്റവുമധികം സീറ്റുള്ള സംസ്ഥാനം. മഹാരാഷ്ട്രയിലെ 48 സീറ്റുകളിൽ 41 എണ്ണവും കഴിഞ്ഞതവണ നേടിയ എൻഡിഎയ്ക്ക് ഇത്തവണ പോരാട്ടം ദുഷ്കരമാണ്. നിതീഷിന്റെ കൂറുമാറ്റം പോലെ തന്നെ ശിവസേനയിലെയും എൻസിപിയിലെയും പിളർപ്പുകളും ബിജെപിക്കു ബാധ്യതയാകുന്നുവെന്നാണു സൂചന. പാർട്ടികൾ പിളർത്തപ്പെട്ടതിന്റെ പേരിൽ ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനും അനുകൂലമായ സഹതാപമുണ്ടെന്ന് എൻസിപി (അജിത് പവാർ) പക്ഷത്തെ ഛഗൻ ഭുജ്ബൽ തന്നെ തുറന്നുപറഞ്ഞു.
-
Also Read
ബംഗാൾ: ബിജെപിക്കു മുന്നിൽ തൃണമൂൽ കോട്ട
മോദി തരംഗത്തിന്റെ അഭാവവും കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന എൻഡിഎ സർക്കാരുകൾക്കെതിരെയുള്ള ഭരണവിരുദ്ധവികാരവും ഇന്ത്യാസഖ്യത്തിന് ആത്മവിശ്വാസം പകരുന്നു. 28% വരുന്ന മറാഠകൾ സംവരണപ്രശ്നത്തിൽ എൻഡിഎയ്ക്കെതിരാണ്. ‘400 സീറ്റ്’ എന്ന മുദ്രാവാക്യം ബിജെപി മുന്നോട്ടുവച്ചത് ഭരണഘടന മാറ്റിയെഴുതാനായാണെന്ന കോൺഗ്രസ് പ്രചാരണം 12% വരുന്ന ദലിതർക്കിടയിൽ ചർച്ചയായിട്ടുണ്ട്. കഴിഞ്ഞതവണ വോട്ട് ചോർത്തിയ പ്രകാശ് അംബേദ്കറും അസദുദ്ദീൻ ഉവൈസിയും േചർന്നുള്ള സഖ്യം ഇത്തവണയില്ലെന്നത് ഇന്ത്യാസഖ്യത്തിന് ആശ്വാസമാണു താനും.
∙ ആകെ സീറ്റ്: 48
∙വോട്ടെടുപ്പ് നടന്നത്: 35
∙2019ലെ ബലാബലം
ബിജെപി: 17
ശിവസേന: 11
കോൺഗ്രസ്: 1
എൻസിപി: 4
എഐഎംഐഎം: 1
സ്വതന്ത്ര: 1
∙വോട്ടെടുപ്പ്
നടക്കാനുള്ളത്: 13
ബിജെപി: 6
ശിവസേന: 7