കർഷക പ്രതിഷേധം; മോദിയുടെ പ്രസംഗം തടസ്സപ്പെട്ടു
Mail This Article
×
മുംബൈ ∙ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്നതിനിടെ കർഷകർ പ്രതിഷേധിച്ച് മുദ്രാവാക്യം വിളിച്ചു. നാസിക്കിലെ ദിൻഡോരിയിലായിരുന്നു സംഭവം. ഉള്ളി കയറ്റുമതി നിരോധിച്ചതിനെക്കുറിച്ചു പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടു മുദ്രാവാക്യം ഉയർന്നതോടെ പ്രധാനമന്ത്രി ഏതാനും നിമിഷം പ്രസംഗം നിർത്തി. പ്രതിഷേധക്കാരെ പൊലീസ് ഇടപെട്ട് ശാന്തരാക്കിയതോടെ പ്രസംഗം തുടർന്നു.
മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ ഉള്ളിക്കർഷകരുളള മേഖലയാണ് നാസിക്. ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി വിപണിയും നാസിക്കിലാണ്. ഉള്ളി കയറ്റുമതിക്കുള്ള നിരോധനം, ഈ മേഖലയിലെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ മാസം 5നു പിൻവലിച്ചിരുന്നു.
English Summary:
Narendra Modi's speech interrupted due to farmers protest
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.