ADVERTISEMENT

കത്തുന്ന ഉച്ചവെയിലിൽ അമേഠി നഗരത്തിലെ പാതയോരത്ത് മരത്തണലിൽ ഇരിക്കുകയാണ് അശോക് ഗെലോട്ട്. ചുറ്റും സെൽഫിക്കായി തിക്കിത്തിരക്കുന്ന ജനം. 

രാജസ്ഥാനിലെ വോട്ടെടുപ്പു കഴിഞ്ഞതിനാൽ അമേഠിയുടെ ചുമതല ഗെലോട്ടിനെ ഏൽപിച്ചിരിക്കുകയാണ് കോൺഗ്രസ്. മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമെത്തി അദ്ദേഹം ജനങ്ങളുമായി സംവദിക്കുന്നു. 

രാഷ്ട്രീയ തന്ത്രങ്ങൾക്കു പേരുകേട്ട ഗെലോട്ട് അമേഠിയിലെ പഴയ രാജകുടുംബാംഗമായ ബിജെപി നേതാവ് സഞ്ജയ് സിങ്ങിന്റെ അതൃപ്തി മുതലെടുക്കാൻ പിന്നാമ്പുറ നീക്കങ്ങൾ നടത്തുന്നു. ഗെലോട്ട് മനോരമയോട്:

Q ഇത്തവണ അമേഠി കോൺഗ്രസിനൊപ്പം നിൽക്കുമോ?

A തീർച്ചയായും അമേഠിയിൽ കിശോരിലാൽ ശർമയും റായ്ബറേലിയിൽ രാഹുലും വൻ ഭൂരിപക്ഷത്തിൽ ജയിക്കും. ജനം തീരുമാനിച്ചുകഴിഞ്ഞു. 

Qസ്മ‍ൃതി ഇറാനിയും ജയപ്രതീക്ഷയിലാണ്?

A 5 വർഷമായി ഇങ്ങോട്ടു തിരിഞ്ഞുനോക്കാതെ ഫെബ്രുവരിയിൽ ഇവിടെ വീടുവച്ച് ജനത്തെ പറ്റിക്കുകയാണ്. അവർ അതു തിരിച്ചറിഞ്ഞു.

English Summary:

Amethi lok sabha constituency analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com