ADVERTISEMENT

ന്യൂഡൽഹി ∙ ബോളിവുഡ് നടൻ ജാക്കി ഷ്‌റോഫിന്റെ പേര്, ശബ്ദം, ചിത്രം എന്നിവ സാമ്പത്തികനേട്ടത്തിനായി അനുവാദമില്ലാതെ ഉപയോഗിക്കുന്നത് ഡൽഹി ഹൈക്കോടതി തടഞ്ഞു. ജാക്കി, ജഗ്ഗു ദാദ, ഭിഡൂ തുടങ്ങിയ വിളിപ്പേരുകളും അനുവാദം കൂടാതെ ഉപയോഗിക്കരുതെന്ന് ജസ്റ്റിസ് സഞ്ജീവ് നരുലയുടെ ഇടക്കാല ഉത്തരവിലുണ്ട്.

ഷ്‌റോഫിന്റെ പേരും ശബ്ദവും ചിത്രവുമൊക്കെ ഉപയോഗിച്ചുള്ള മീം, വോൾപേപ്പർ, പോസ്റ്റർ, ടീഷർട്ട് തുടങ്ങിയവ ഇ–കൊമേഴ്സ് വെബ്സൈറ്റുകളിലൂടെ വിൽക്കുന്നത് നടന്റെ അവകാശങ്ങൾ ഹനിക്കുന്നതായി കോടതി നിരീക്ഷിച്ചു. കേസ് ഒക്ടോബർ 15ന് വീണ്ടും പരിഗണിക്കും.

English Summary:

Delhi High Court orders not to misuse Jackie Shroff's name and image

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com