ADVERTISEMENT

ന്യൂഡൽഹി ∙ മുൻ കേന്ദ്രമന്ത്രിയും ബിജെപിയുടെ സിറ്റിങ് എംപിയുമായ ജയന്ത് സിൻഹയ്ക്ക് അച്ചടക്കലംഘനത്തിന് ബിജെപി നോട്ടിസ് നൽകി. പാർട്ടിയുടെ ജാർഖണ്ഡ് ഘടകമാണ് കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. 

ഹസാരിബാഗിൽ നിന്നുള്ള എംപിയായ ജയന്തിന് ഇത്തവണ സീറ്റ് നൽകിയില്ല. മനീഷ് ജയ്സ്വാളാണ് ഇവിടെ ബിജെപി സ്ഥാനാർഥി. പ്രചാരണത്തിലും വോട്ടെടുപ്പിലും നിന്ന് ജയന്ത് വിട്ടു നിന്നതു ചൂണ്ടിക്കാണിച്ചാണ് സംസ്ഥാന ജനറൽ സെക്രട്ടറി ആദിത്യസാഹു നോട്ടിസ് നൽകിയത്. 

തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപേ ഇത്തവണ മത്സരിക്കുന്നില്ലെന്നും ആഗോള താപനം സംബന്ധിച്ച പഠനങ്ങളിലേർപ്പെടുകയാണെന്നും ജയന്ത് ട്വീറ്റ് ചെയ്തിരുന്നു. ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിലെത്തിയ മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയുടെ മകനാണ് ജയന്ത്. ജയന്തിന്റെ മകൻ ആഷിർ സിൻഹ കഴിഞ്ഞയാഴ്ച ബിജെപിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്നിരുന്നു. 

English Summary:

BJP issues notice to Jayant Sinha for discipline violation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com