ADVERTISEMENT

ഷിംല ∙ പാക്ക് അധിനിവേശ കശ്മീർ (പിഒകെ) ഇന്ത്യയുടെ ഭാഗമാണെന്നും അതു പിടിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ‘പിഒകെയിലെ ജനങ്ങൾ ഇപ്പോൾ ഇന്ത്യയുടെ ഭാഗമാകണമെന്നാണു പറയുന്നത്. അതാണു നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം’– ബിജെപി സ്ഥാനാർഥികളായ അനുരാഗ് ഠാക്കൂർ (ഹമിർപുർ), രാജീവ് ഭരദ്വാജ് (കാംഗ്ര) എന്നിവർക്കായി നടത്തിയ ബിജെപി റാലികളിൽ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ. ഹിമാചൽപ്രദേശിൽ വ്യാജ വാഗ്ദാനങ്ങൾ നൽകിയ കോൺഗ്രസിന്റെ യഥാർഥ മുഖം പുറത്തുവന്നുവെന്നും അദ്ദേഹം പറഞ്ഞു. 

English Summary:

Will capture Pakistan occupied Kashmir says Amit Shah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com