ADVERTISEMENT

ബെംഗളൂരു∙ ലൈംഗിക പീഢനക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിനു മുൻപാകെ 31ന് ഹാജരാകുമെന്നറിയിച്ച് വിദേശത്ത് ഒളിവിലുള്ള ജനതാദൾ എസ് എംപി പ്രജ്വൽ രേവണ്ണ വിഡിയോ പുറത്തിറക്കി. നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണമെന്ന കർണാടക സർക്കാരിന്റെ ആവശ്യത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇ–മെയിലായി നോട്ടിസ് അയച്ചതിനു പിന്നാലെയാണിത്. 31ന് രാവിലെ 10ന് നേരിട്ട് ഹാജരാകുമെന്നും അന്വേഷണത്തോടു പൂർണമായും സഹകരിക്കുമെന്നും പ്രജ്വൽ പറയുന്നുണ്ട്. കേസുകൾക്കു പിന്നിൽ രാഷ്ട്രീയ ഗുഢാലോചനയാണെന്നും ആരോപണങ്ങളിൽ നിന്നു പുറത്തുവരുമെന്നും പറഞ്ഞ എംപി, 

കുടുംബത്തിനും പാർട്ടിക്കുമുണ്ടായ നാണക്കേടിന് മാപ്പ് ചോദിച്ചു. എന്നാൽ മടങ്ങിവരവ് ദൾ നേതൃത്വവും കുടുംബവും സ്ഥിരീകരിച്ചിട്ടില്ല. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് 3 കേസുകളാണ് നിലവിൽ പ്രജ്വൽ നേരിടുന്നത്. മൂവായിരത്തോളം അശ്ലീല വിഡിയോകൾ പ്രചരിച്ചതിനു പിന്നാലെ സ്വന്തം മണ്ഡലമായ ഹാസൻ ഉൾപ്പെടെ കർണാടകയിൽ ആദ്യഘട്ട തിരഞ്ഞെടുപ്പു നടന്ന ഏപ്രിൽ 26ന് രാത്രിയാണ് രാജ്യം വിട്ടത്. 

സിബിഐ ആവശ്യപ്പെട്ടതു പ്രകാരം ഇന്റർപോൾ ബ്ലൂ കോർണർ നോട്ടിസും ജനപ്രതിനിധികൾക്കുള്ള പ്രത്യേക കോടതി അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ, ഹാസനിൽ നിന്നു രണ്ടാം തവണയും പ്രജ്വൽ വിജയിച്ചാൽ എങ്ങനെ നേരിടണമെന്ന ചർച്ചകൾ ദളിലും ബിജെപിയിലും സജീവമാണ്. കോടതി കുറ്റക്കാരനെന്നു വിധിക്കും വരെ എംപിയാകാൻ പ്രജ്വലിന് തടസ്സമില്ലെന്നാണു വിലയിരുത്തൽ. എന്നാൽ ഹാസനിൽ ദളിന്റെയും ബിജെപിയും അണികൾ ഒറ്റക്കെട്ടായി പ്രജ്വലിനെതിരാണ്. പാർട്ടിക്കു നാണക്കേണ്ടാക്കിയ വിവാദത്തിൽ, നിലവിൽ സസ്പെൻഷനിലുള്ള പ്രജ്വലിനെ പുറത്താക്കി മുഖം രക്ഷിക്കണമെന്നാണ് അണികളുടെ ആവശ്യം. 

English Summary:

Prajwal Revanna said he will return on may 31st

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com