400 സീറ്റ് പ്രചാരണം: എൻഡിഎക്ക് മഹാരാഷ്ട്രയിൽ തിരിച്ചടി പ്രവചിച്ച് സഖ്യകക്ഷി നേതാവ്
Mail This Article
×
മുംബൈ ∙ 400 സീറ്റ് എന്ന ബിജെപി പ്രചാരണം ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കിയെന്നും മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യത്തിന്റെ വിജയത്തെ ബാധിക്കുമെന്നും സഖ്യകക്ഷിയായ എൻസിപി അജിത് പവാർ വിഭാഗം നേതാവും മന്ത്രിയുമായ ഛഗൻ ഭുജ്ബൽ പറഞ്ഞു.
-
Also Read
ആറാം ഘട്ടത്തിൽ 63.37% പോളിങ്
തിരഞ്ഞെടുപ്പിൽ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിനും എൻസിപി ശരദ് പവാർ വിഭാഗത്തിനും അനുകൂലതരംഗമുണ്ടെന്ന വിലയിരുത്തൽ പുറത്തുവരുന്നതിനിടെയാണ് സഖ്യകക്ഷിയുടെ നേതാവു തന്നെ മുന്നണിക്കു തിരിച്ചടിയുണ്ടാകുമെന്നു പ്രവചിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ അജിത് പവാർ വിഭാഗത്തിനു 4 സീറ്റുകൾ മാത്രമാണ് ബിജെപി നൽകിയത്. ഇതിലുള്ള അതൃപ്തിയും പാർട്ടി യോഗത്തിൽ ഉയർന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ 80ൽ അധികം സീറ്റുകൾ ആവശ്യപ്പെടാനും അജിത് പവാർ വിഭാഗം തീരുമാനിച്ചിട്ടുണ്ട്.
English Summary:
Alliance leader predicts setback for NDA in Maharashtra
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.