നിയമനം: കേന്ദ്രത്തെ വിമർശിച്ച് പ്രശാന്ത് ഭൂഷൺ
Mail This Article
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു ഫലം വരാനിരിക്കെ പ്രധാന തസ്തികകളിൽ കേന്ദ്ര സർക്കാർ നിയമനം നടത്തി. ലോക്പാൽ സെക്രട്ടറിയായി പ്രദീപ് കുമാർ ത്രിപാഠിയെ നിയമിച്ചു. നിലവിൽ കാബിനറ്റ് സെക്രട്ടേറിയറ്റിൽ കോ–ഓർഡിനേഷൻ സെക്രട്ടറിയാണ്. സ്റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്‍എസ്‍സി) ചെയർമാനായി രാകേഷ് രഞ്ജനെ നിയമിച്ചു.
ഇഎസ്‍ഐ കോർപറേഷൻ ഡയറക്ടർ ജനറൽ രാജേന്ദ്ര കുമാറിനെ ബോർഡർ മാനേജ്മെന്റ് വകുപ്പ് സെക്രട്ടറിയായും രാജ് കുമാർ ഗോയലിനെ നിയമ മന്ത്രാലയത്തിൽ നീതിന്യായ വകുപ്പ് സെക്രട്ടറിയായും നിയമിച്ചു. പ്രതിരോധ ഗവേഷണ, വികസന കേന്ദ്രം (ഡിആർഡിഒ) ചെയർമാൻ സമീർ വി.കാമത്തിന്റെ കാലാവധി 2025 മേയ് 31 വരെ നീട്ടി
തിരഞ്ഞെടുപ്പ് ഫലത്തിനു തൊട്ടുമുൻപ് പ്രധാന തസ്തികകളിലേക്കുള്ള നിയമനം അസാധാരണമാണെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു. മോദി സർക്കാർ ഫലത്തെക്കുറിച്ച് എത്ര ആശങ്കപ്പെടുന്നു എന്ന് ഇതു വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.