മുല്ലപ്പെരിയാർ: പ്രധാനമന്ത്രിക്ക് 5 ലക്ഷം കത്തുകൾ അയയ്ക്കാൻ തമിഴ്നാട്ടിലെ കർഷകർ
Mail This Article
×
കുമളി ∙ മുല്ലപ്പെരിയാർ പ്രശ്നത്തിൽ കേന്ദ്രസർക്കാർ ഇടപെടൽ തേടി തമിഴ്നാട്ടിലെ കർഷകർ പ്രധാനമന്ത്രിക്ക് 5 ലക്ഷം കത്തുകൾ അയയ്ക്കും. ഇതിന്റെ ഉദ്ഘാടനം കുമളിക്കു സമീപം ലോവർ ക്യാംപിൽ നടന്നു. 2014ലെ സുപ്രീംകോടതി നിർദേശങ്ങൾ നടപ്പാക്കി മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കി ഉയർത്തണമെന്നാണു കർഷകരുടെ ആവശ്യം.
മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം ഉപയോഗിക്കുന്ന തേനി, മധുര, ശിവഗംഗ, ഡിണ്ടിഗൽ, രാമനാഥപുരം ജില്ലകളിൽ നിന്നായി ഓരോ ലക്ഷം കർഷകർ കത്തുകൾ അയയ്ക്കുമെന്നു കർഷക സംഘടനകളുടെ കോഓർഡിനേറ്റർ രഞ്ജിത്ത്, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് സംസ്ഥാന പ്രസിഡന്റ് കതിരവൻ, തമിഴ്നാട് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് സരിബ് എന്നിവർ പറഞ്ഞു.
English Summary:
Tamil Nadu farmers to send five lakh letters to Prime minister on Mullaperiyar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.