ADVERTISEMENT

ന്യൂഡൽഹി ∙ ഗുരുതര സ്വഭാവമുള്ള ക്രിമിനൽ കേസുകളിൽ പ്രതികളായ 1,191 പേർ ഇക്കുറി സ്ഥാനാർഥികളാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (എഡിആർ) റിപ്പോർട്ട്. രാജ്യത്താകെയുള്ള 8,337 സ്ഥാനാർഥികളുടെ 14% വരുമിത്. കൊലക്കേസുകളിൽ ഉൾപ്പെട്ട 40 പേർ മത്സരിക്കുന്നു. സ്ത്രീകൾക്കെതിരായ 

അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതികളാണ് 197 പേർ. ഇതിൽ 16 പേർക്കെതിരെ സ്ത്രീപീഡനക്കേസുണ്ട്.ബിജെപിയുടെ 440 സ്ഥാനാർഥികളിൽ 130 പേർക്കെതിരെയും (30%) കോൺഗ്രസിന്റെ 327 സ്ഥാനാർഥികളിൽ 88 പേർക്കെതിരെയും (27%) ഗുരുതര ക്രിമിനൽ കേസുണ്ട്.ക്രിമിനൽ കേസുള്ള സ്ഥാനാർഥികൾ കൂടുതൽ കേരളത്തിലാണ്– 35%. 

സ്ഥാനാർഥികളുടെ വിദ്യാഭ്യാസം

ഡോക്ടറേറ്റ്: 197 ബിരുദാനന്തരബിരുദം: 1536 

ബിരുദം: 1502 ഡിപ്ലോമ: 292 

പന്ത്രണ്ടാം ക്ലാസ്: 1303 അഞ്ചാം ക്ലാസ്: 359

നിരക്ഷരർ: 121

ആസ്തി (ടോപ് 5)

∙ ഡോ. ചന്ദ്രശേഖർ പെമ്മസാനി (ടിഡിപി– ഗുണ്ടൂർ, ആന്ധ്രപ്രദേശ്): 5,705 കോടി രൂപ

∙ കോണ്ട വിശ്വേശ്വർ റെഡ്ഡി (ബിജെപി– ചെവല്ല, തെലങ്കാന): 4,568 കോടി

∙ പല്ലവി ശ്രീനിവാസ് ഡെംപോ (ബിജെപി– സൗത്ത് ഗോവ, ഗോവ): 1,361 കോടി

∙ നവീൻ ജിൻഡൽ (ബിജെപി– കുരുക്ഷേത്ര, ഹരിയാന): 1,241 കോടി

∙ നകുൽ നാഥ് (കോൺഗ്രസ്– ചിന്ത്‍വാഡ, മധ്യപ്രദേശ്): 716 കോടി

വനിതകൾ കൂടി

വനിതാ സ്ഥാനാർഥികൾ 797 മൊത്തം സ്ഥാനാർഥികളുടെ 10% (2019 ൽ 9%)

പ്രമുഖ പാർട്ടികളുടെ വനിതാപ്രാതിനിധ്യം

∙ 16% – ബിജെപി  (69/440)

∙ 13% - കോൺഗ്രസ് (41/327)

∙ 25% - തൃണമൂൽ  (12/48)

∙ 13% - സിപിഎം (7/52)

∙ 7% - സിപിഐ  (2/30)

കൂടുതൽ കേസുകളുള്ളവർ

∙ കെ.സുരേന്ദ്രൻ (ബിജെപി– വയനാട്): 243

∙ ഡോ. കെ.എസ്.രാധാകൃഷ്ണൻ  (ബിജെപി– എറണാകുളം): 211

∙ അർജുൻ സിങ് (ബിജെപി– ബാര‍ക‍്പുർ, ബംഗാൾ): 93

∙ ഡീൻ കുര്യാക്കോസ് (കോൺഗ്രസ്– ഇടുക്കി): 88

∙ അത്‍രം സുഗുണ (കോൺഗ്രസ്– ആദിലാബാദ്, തെലങ്കാന): 49

ഒറ്റനോട്ടത്തിൽ

രാജ്യത്തെ സ്ഥാനാർഥികളുടെ ശരാശരി ആസ്തി: 6.23 കോടി രൂപ (2019 ൽ 4.14 കോടി രൂപ)

പാർട്ടി സ്ഥാനാർഥികളുടെ ശരാശരി ആസ്തി: 

∙ ബിജെപി: 41 കോടി 

∙ കോൺഗ്രസ്: 24 കോടി

∙ ഡിഎംകെ: 31 കോടി

∙ ബിജെഡി: 30 കോടി

∙ എഎപി: 14 കോടി 

∙ സമാജ്‍വാദി പാർട്ടി: 14 കോടി

∙ തൃണമൂൽ: 11 കോടി

∙ സിപിഎം: 1 കോടി

∙ സിപിഐ: 93 ലക്ഷം

കോടിപതി സ്ഥാനാർഥികൾ: 2572 (31%). 

കേരളത്തിൽ 63 പേർ

വാർഷിക വരുമാനം (ടോപ് 3)

∙ നവീൻ ജിൻഡാൽ (ബിജെപി– കുരുക്ഷേത്ര, ഹരിയാന): 74 കോടി

∙ സംതൃപ്ത് മിശ്ര (ബിജെഡി– കട്ടക്ക്, ഒഡീഷ): 66 കോടി

∙ വെങ്കട്ടരമണെ ഗൗഡ (കോൺ – മണ്ഡ്യ, കർണാടക): 16 കോടി

English Summary:

ADR Report says candidates with criminal case more In Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com