ADVERTISEMENT

കൊൽക്കത്ത ∙ കൊല്ലപ്പെട്ട ബംഗ്ലദേശ് എംപി അൻവാറുൽ അസീം അനാറിന്റേതെന്ന് സംശയിക്കുന്ന ശരീരഭാഗങ്ങളും മുടിയും ന്യൂടൗണിലെ ഫ്ലാറ്റിന്റെ സെപ്റ്റിക് ടാങ്കിൽനിന്നു കണ്ടെടുത്തു. എംപിയുടെ ശരീരം തൊലിയുരിച്ച ശേഷം 80 കഷണങ്ങളാക്കി മുറിച്ചതായും മഞ്ഞളിൽ മുക്കിയ ശേഷം നഗരത്തിന്റെ പലഭാഗങ്ങളിലും നിക്ഷേപിച്ചതായും അറസ്റ്റിലായ ബംഗ്ലദേശ് സ്വദേശിയായ അറവുകാരൻ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്.

മാംസഭാഗങ്ങൾ എംപിയുടേത് തന്നെയെന്ന് ഉറപ്പിക്കാൻ ശാസ്ത്രീയ പരിശോധന നടത്തും. ബംഗ്ലദേശിലെ ഭരണകക്ഷിയായ അവാമി ലീഗിന്റെ എംപിയായ അൻവാറുൽ അസീം അനാർ (56) ആണ് കൊൽക്കത്തയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ടത്. ചികിത്സയ്ക്കായി 12ന് ആണ് അദ്ദേഹം കൊൽക്കത്തയിലെത്തിയത്.

English Summary:

Body parts of murdered Bangladesh MP Anwarul Azim recovered

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com