മണിപ്പുരിൽ വീണ്ടും വൻ സംഘർഷം; 3 കുക്കി ഗ്രാമങ്ങൾ തീയിട്ടു
Mail This Article
×
കൊൽക്കത്ത ∙ മണിപ്പുരിലെ ജിരിബാമിൽ മെയ്തെയ് യുവാവിനെ കഴുത്തറുത്തു കൊന്നതിനെത്തുടർന്ന് വൻ സംഘർഷം. 3 കുക്കി ഗ്രാമങ്ങൾ മെയ്തെയ് സായുധ സംഘങ്ങൾ തീയിട്ടു. തിരിച്ചടിയായി ഏതാനും മെയ്തെയ് വീടുകൾ തകർത്തു. ജിരിബാമിൽ അനിശ്ചിത കാലത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
തീവ്ര മെയ്തെയ് സായുധ സംഘടനയായ ആരംഭായ് തെംഗോലിന്റെ പ്രവർത്തകനായ എസ്.ശരത് കുമാറാണ് കൊല്ലപ്പെട്ടത്. തല വേർപ്പെടുത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി. കലാപത്തിൽ കുക്കി വിഭാഗക്കാർ ഉപേക്ഷിച്ച ഗ്രാമങ്ങളാണ് തീയിട്ടത്.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച തോക്കുകൾ തിരികെ നൽകണമെന്നാവശ്യപ്പെട്ട് ജനക്കൂട്ടം ജിരിബാം പൊലീസ് സ്റ്റേഷൻ വളഞ്ഞു. ആയുധങ്ങൾ പൊലീസ് പിന്നീട് കൈമാറി. തിരിച്ചടിയായി ലെയ്ഷാബിത്തോളിലെ മെയ്തെയ് വീടുകൾക്ക് കുക്കികളും തീയിട്ടു.
English Summary:
Conflict again in Manipur
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.