ADVERTISEMENT

ന്യൂഡൽഹി ∙ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്നു സൂചിപ്പിച്ച് മുൻ കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച പോസ്റ്റ് ചർച്ചയായതോടെ പിൻവലിച്ചു. ‘18 വർഷത്തെ പൊതുപ്രവർത്തനത്തിന് വിരാമമാകുന്നു’ എന്ന പോസ്റ്റ് സത്യപ്രതിജ്ഞച്ചടങ്ങിന് അരമണിക്കൂർ മുൻപാണു പ്രത്യക്ഷപ്പെട്ടത്.

തിരഞ്ഞെടുപ്പ് തോറ്റയാളെന്ന നിലയിൽ പൊതുപ്രവർത്തനം അവസാനിപ്പിക്കണമെന്നു കരുതിയതല്ല, പക്ഷേ അങ്ങനെ സംഭവിച്ചുവെന്നും പറഞ്ഞിരുന്നു. ബിജെപി പ്രവർത്തകനായി തുടരുമെന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇതു വ്യാപക ചർച്ചയായതിനു പിന്നാലെ വിശദീകരണമെത്തി.

എംപിയായുള്ള 18 വർഷത്തെ ജീവിതമാണ് അവസാനിച്ചതെന്നും തന്റെ ടീമിലെ ഒരംഗം എഴുതിയ പോസ്റ്റ് ചിലരിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നും അദ്ദേഹം വിശദീകരിച്ചു. രാജീവ് ചന്ദ്രശേഖറിനു കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. പൊതുപ്രവർത്തനത്തിലൂടെ താങ്കൾക്ക് ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ഔദ്യോഗിക സ്ഥാനങ്ങൾ അതിലേക്കുള്ള ഒരു വഴി മാത്രമാണെന്നും തിരുവനന്തപുരത്തു വിജയിച്ച ശശി തരൂർ മറുപടിയായി എക്സിൽ കുറിച്ചു. 

English Summary:

Rajeev Chandrasekhar has not stopped public work

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com