ADVERTISEMENT

ന്യൂഡൽഹി ∙ ബിഹാറിലെ പുർനിയയിൽനിന്നു സ്വതന്ത്രനായി ജയിച്ച പപ്പു യാദവ് കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ചു. ഡൽഹിയിലെത്തിയ അദ്ദേഹം പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഇതോടെ, ലോക്സഭയിൽ കോൺഗ്രസിന്റെ അംഗബലം 101 ആയി. 

മഹാരാഷ്ട്രയിലെ സാംഗ്ലിയിൽനിന്നു സ്വതന്ത്രനായി ജയിച്ച വിശാൽ പാട്ടീൽ കഴിഞ്ഞ ദിവസം കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണു പപ്പു യാദവ് കോൺഗ്രസിൽ ചേർന്നത്.  എന്നാൽ, സഖ്യധാരണയുടെ അടിസ്ഥാനത്തിൽ സീറ്റ് ആർജെഡിക്കു നൽകേണ്ടി വന്നതോടെ കോൺഗ്രസ് ടിക്കറ്റിൽ പപ്പുവിനു മത്സരിക്കാനായില്ല. ഇതോടെയാണ് അദ്ദേഹം സ്വതന്ത്രനായി കളത്തിലിറങ്ങിയത്.

English Summary:

Pappu Yadav declared support for Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com