പോസ്റ്റ്മോർട്ടം റിപ്പോർട്ട് തിരുത്താൻ നടൻ ദർശൻ ശ്രമിച്ചു; ഒരു കോടി രൂപ വാഗ്ദാനം ചെയ്തെന്ന് പൊലീസ്
Mail This Article
×
ബെംഗളൂരു∙ ആരാധകനെ കൊലപ്പെടുത്തിയ കേസിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തിരുത്താൻ കന്നഡ നടൻ ദർശൻ ഒരു കോടി രൂപ ആശുപത്രി അധികൃതർക്കു വാഗ്ദാനം ചെയ്തതായി പൊലീസ്. ചിത്രദുർഗ സ്വദേശി രേണുകസ്വാമി (33) കൊല്ലപ്പെട്ട കേസിൽ പ്രതികളായ ദർശനും നടി പവിത്ര ഗൗഡയും ഉൾപ്പെടെ 13 പേരുടെ കസ്റ്റഡി നീട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോഴാണു പൊലീസ് ആരോപണമുന്നയിച്ചത്.
ബെംഗളൂരു മജിസ്ട്രേട്ട് കോടതി കസ്റ്റഡി 20 വരെ നീട്ടി. ആഴത്തിലുള്ള 15 പരുക്കുകളാണു മരണകാരണമായതെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു.
English Summary:
Actor Darshan tried to manipulate the post-mortem report, police said
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.