ADVERTISEMENT

ന്യൂഡൽഹി ∙ മുലപ്പാൽ സ്വീകരിച്ചതിനു പിന്നാലെ നവജാത ശിശുക്കളിൽ അസ്വാഭാവിക പാർശ്വ,വിപരീത ഫലങ്ങൾ കണ്ടാൽ അക്കാര്യം റിപ്പോർട്ട് ചെയ്യണമെന്നതടക്കം നിർദേശങ്ങളുമായി ‘വാക്സീൻ ജാഗ്രതയ്ക്ക്’ മാർഗരേഖ വരുന്നു. അമ്മ സ്വീകരിച്ച വാക്സീനിന്റേതെന്നു കരുതാവുന്ന വിപരീത ഫലമാണോ കാരണമെന്നു പരിശോധിക്കാൻ ഉദ്ദേശിച്ചുള്ളതാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്‌സിഒ) മാർഗരേഖ.

വിജ്ഞാപനത്തിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. പരീക്ഷണ വാക്സീനുകൾ ഗർഭിണികൾക്കു നൽകുമ്പോൾ വിപരീതഫലം പ്രകടമാക്കുന്നില്ലെങ്കിലും അവയുടെ സ്വാധീനം രേഖപ്പെടുത്തേണ്ടതുണ്ടെന്നും പരമാവധി വിവരങ്ങൾ ചേർത്തിരിക്കണമെന്നും നിർദേശമുണ്ട്. 

ഗുരുതരസ്വഭാവമുള്ള എല്ലാ പാർശ്വഫലവും 15 ദിവസത്തിനകം ലൈസൻസിങ് അതോറിറ്റിക്കു റിപ്പോർട്ട് ചെയ്യണം. സംസ്ഥാന മരുന്നു നിയന്ത്രണ വകുപ്പു ചുമതലപ്പെടുത്തുന്ന ഡ്രഗ് ഇൻസ്പെക്ടർമാരാണ് സംശയത്തിലുള്ള വാക്സീൻ സാംപിൾ ശേഖരിച്ചു കസൗളിയിലെ സെൻട്രൽ ഡ്രഗ്സ് ലബോറട്ടറിയിൽ അയച്ചു പരിശോധന നടത്തേണ്ടത്. ചുമതലപ്പെട്ട ഫാർമക്കോ വിജിലൻസ് ഓഫിസർമാർ വാക്സീൻ ഉൽപാദക–ഇറക്കുമതി കമ്പനികളിൽ വേണമെന്നും സിഡിഎസ്‌സിഒ നിർദേശിക്കുന്നു.

English Summary:

Guidelines for vaccine alertness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com