നഡ്ഡ രാജ്യസഭയിൽ സഭാനേതാവായേക്കും; നിയമസഭാ തിരഞ്ഞെടുപ്പു വരെ പാർട്ടി അധ്യക്ഷനായി തുടരും
Mail This Article
ന്യൂഡൽഹി ∙ ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി.നഡ്ഡ രാജ്യസഭയിൽ സഭാനേതാവാകാൻ സാധ്യത. മുതിർന്ന കേന്ദ്രമന്ത്രിയെയാണു രാജ്യസഭയിൽ സഭാനേതാവാക്കുക.
കേന്ദ്രമന്ത്രിയായതിനെത്തുടർന്നു നഡ്ഡ പാർട്ടി അധ്യക്ഷസ്ഥാനം ഒഴിയുമെന്നു പ്രചാരണമുണ്ടായിരുന്നെങ്കിലും ഈ വർഷം നാലിടങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പു കഴിയും വരെ തൽസ്ഥാനത്തു തുടരാനാണു സാധ്യത. അതുവരെ ദേശീയ വർക്കിങ് പ്രസിഡന്റിനെ നിയോഗിക്കാനും ആലോചനയുണ്ട്. ഇത്തവണ ലോക്സഭയിലേക്കു ജയിച്ച കേന്ദ്രമന്ത്രി പീയൂഷ് ഗോയലായിരുന്നു ഇതുവരെ രാജ്യസഭയിൽ സഭാനേതാവ്.
പ്രധാനമന്ത്രി ലോക്സഭാംഗമായിരിക്കുന്ന സാഹചര്യത്തിൽ, രാജ്യസഭയിലെ സഭാനേതാവായി സഭാംഗമായ കേന്ദ്രമന്ത്രിയെ നാമനിർദേശം ചെയ്യാൻ പാർലമെന്ററികാര്യമന്ത്രി പ്രധാനമന്ത്രിക്കു ശുപാർശ നൽകുകയാണു ചെയ്യുക. പ്രധാനമന്ത്രി നിർദേശിക്കുന്ന പേര് രാജ്യസഭാധ്യക്ഷനു കൈമാറും.